വൈറലായി പൃഥ്വിയുടെ ഓച്ചിറ ക്ഷേത്രത്തിലെ കാണിക്കയിടൽ.. വീഡിയോ കാണാം

0
50

ക്വാറന്റൈനും ശേഷം നടൻ പൃഥ്വിരാജ് സുകുമാരൻ വീട്ടിലെത്തി കുടുംബത്തിനൊപ്പം ചേർന്നത് വാർത്തയായിരുന്നു.
ഇപ്പോഴിതാ താരം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെത്തി കാണിക്കായിട്ട് മടങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ആരാധകർ പകർത്തിയ വീഡിയോ ഹീറ്റായി മാറുകയാണ്.
കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേക്കുള്ള യാത്രയ്ക്കിടയിലാണ് പൃഥ്വി ഓച്ചിറ ക്ഷേത്രത്തിലേക്ക് എത്തിയത്.ആടുജീവിതത്തിന്റെ ജോർദ്ദാൻ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം കഴിഞ്ഞ മാസം 22നാണ് പൃഥ്വിയും സംവിധായകൻ ബ്ലെസ്സിയും അടക്കമുള്ള സിനിമാസംഘം കൊച്ചിയിൽ വിമാനമിറങ്ങിയത്. മെയ് 29നാണ് പൃഥ്വിയുടെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ പൂർത്തിയായത്. പിന്നീടുള്ള ദിവസങ്ങൾ മറ്റൊരു സുരക്ഷിതകേന്ദ്രത്തിലും ചെലവഴിച്ച ശേഷമാണ് പൃഥ്വിരാജ് വീട്ടിൽ എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here