ഫാദേഴ്സ് ഡേ യില്‍ അച്ഛന് വേണ്ടി താരപുത്രി ഒരുക്കിയ സര്‍പ്രൈസ് ഗിഫ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ വൈറല്‍. പൃഥ്വിരാജിന് മകള്‍ ആലി എന്ന് വിളിക്കുന്ന അലംകൃത ഒരുക്കിയ സമ്മാനത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. അച്ഛന്റെ മകള്‍ തന്നെയാണിത്. അതിനാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് ഇത് കണ്ട് ആരാധകര്‍ പറയുന്നതും. പലപ്പോഴും പൃഥ്വിരാജിന്റെ ഇംഗ്ലീഷിലുള്ള പ്രാവീണ്യത്തെ കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെയും മറ്റുമായി പൃഥ്വി പങ്കുവെക്കുന്ന പോസ്റ്റുകളിലെ ചില വാക്കുകളാണ് നേരത്തെ ചര്‍ച്ചയായിട്ടുള്ളത്. അച്ഛനെ പോലെ തന്നെ മകളും ഇംഗ്ലീഷില്‍ നല്ലത് പോലെ സംസാരിക്കുമെന്നാണ് പുതിയ പോസ്റ്റിലൂടെ പൃഥ്വിരാജ് പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫാദേഴ്സ് ഡേ യില്‍ എനിക്കൊരു സമ്മാനം തരാനുണ്ടെന്ന് പറഞ്ഞ് അവള് കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അത് കിട്ടി. അവളുടെ ഇംഗ്ലീഷ് എന്നെക്കാളും വളരെ മികച്ചതാണ്. അതും അഞ്ചാം വയസില്‍ എന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ഒപ്പം അലംകൃത സമ്മാനമായി കൊടുത്ത ഒരു എഴുത്തിന്റെ ചിത്രവും പങ്കുവെച്ചിരുന്നു. ‘ഹാപ്പി ഫാദേഴ്സ് ഡേ. പ്രിയപ്പെട്ട ഡാഡ. ഇന്ന് ഡാഡയ്ക്ക് നല്ലൊരു ദിവസമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ദിവസമാണ് ഡാഡയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് എനിക്ക് അറിയാം. നല്ല ദിവസമായിരിക്കട്ടേ. ദി എന്‍ഡ്’ എന്നുമായിരുന്നു അലംകൃത ഫാദേഴ്സ് ഡേ യില്‍ പൃഥ്വിരാജിനായി സ്വന്തം കൈയക്ഷരത്തില്‍ എഴുതി കൊടുത്തത്.