പെണ്‍കുട്ടിക്ക് പണികിട്ടിയത് അല്ല പണികൊടുത്തത്.. കാരണം ഇതാണ്

0
55

രൂപമാറ്റം വരുത്തിയ ബൈക്കില്‍ ഹെല്‍മറ്റും സൈഡ് മിററുമില്ലാതെ റോഡില്‍ കറങ്ങിയ പെണ്‍കുട്ടിക്കെതിരെ മോട്ടോര്‍വാഹനവകുപ്പ് വീട്ടില്‍വന്ന് കേസെടുത്തത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. എങ്ങനെയാണ് പെണ്‍കുട്ടിയെ പിടികൂടിയത് എന്നതന്റെ സത്യം ചുരുളഴിയുകയാണ്. പെണ്‍കുട്ടിക്ക് ‘പണി’ കൊടുത്തത് ഒരു പ്രമുഖ താരത്തിന്റെ ആരാധകരാണെന്നു വ്യക്തമാക്കുന്ന ചര്‍ച്ചകളാണ് വിര്‍ച്വല്‍ ലോകത്ത് ഇപ്പോള്‍ സജീവം. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലുള്ള ഫാന്‍ ഫൈറ്റ് ക്ലബുകളിലെ ചര്‍ച്ചയും കമന്റുകളും അതിരുവിട്ടതാണ് പെണ്‍കുട്ടിയെ വെട്ടിലാക്കിയത്. ഭാവന നായികയായി എത്തിയ നമ്മള്‍ എന്ന ചിത്രത്തിലെ രാക്ഷസി എന്ന ഗാനം പശ്ചാത്തലമാക്കി കൊണ്ട് ബൈക്കോടിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വിഡിയോ ഉപയോഗിച്ച് ഫാന്‍ ഫൈറ്റ് ക്ലബിലെ ട്രോളന്മാര്‍ ഒരു പ്രമുഖ താരത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള മറ്റൊരു വിഡിയോ പുറത്തിറക്കുകയും ആ ട്രോള്‍ വിഡിയോ യുവതി സ്വന്തം പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെ, ആരാധകര്‍ യുവതിയ്‌ക്കെതിരെ അസഭ്യവര്‍ഷവും ഭീഷണികളുമായി. ആ വീഡിയോ നീക്കം ചെയ്ത മാപ്പു പറയണമെന്ന് സൈബര്‍ ബുള്ളേഴ്‌സ് ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചു. തുടര്‍ന്ന്, മാസ് റിപ്പോര്‍ട്ട് ചെയ്ത് വിവാദ വിഡിയോ പേജില്‍ നിന്ന് നീക്കം ചെയ്യിപ്പിക്കുകയായിരുന്നു. എന്നാല്‍ രോഷം അടങ്ങാത്ത ആളുകള്‍ പെണ്‍കുട്ടിയുടെ വിഡിയോ സഹിതം പരാതിയുമായി മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചു. യുവതിക്കെതിരെ ഒട്ടേറെ പരാതികള്‍ വന്നതോടെ നടപടി എടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ബന്ധിതമായി.

നടപടിക്രമങ്ങളുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് ഗിയര്‍ ഇല്ലാത്ത സ്‌കൂട്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് മാത്രമേ പെണ്‍കുട്ടിക്കുള്ളൂ എന്ന് കണ്ടെത്തുന്നത്. അങ്ങനെ, ഗിയര്‍ ഉള്ള ബൈക്ക് ഓടിച്ചതിനു 10,000 രൂപ, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് 10000, ഹെല്‍മറ്റ് ഇല്ലാത്തതിന് 500 എന്നിങ്ങനെ 20,500 രൂപ പിഴയാണ് ചുമത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here