ന്യൂജെന്‍ മലയാള സിനിമയില്‍ ആദ്യമായി ഫ്രഞ്ചുകിസ് ചെയ്ത് ഞെട്ടിച്ച നടിയാണ് രമ്യ നമ്പീശന്. ന്യൂ ജനറേഷന് സിനിമകളുടെ തുടക്കം എന്ന പറയപ്പെടുന്ന ചാപ്പാകുരിശ്, ട്രാഫിക് എന്നീ സിനിമകളില്‍ രമ്യ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തമിഴിലും ഒരുപാട് സൂപ്പര്‍ഹിറ്റ് സിനിമകളില്‍ രമ്യ അഭിനയിച്ചു. വിജയ് സേതുപതി നായകനായ പിസ്സ, സേതുപതി എന്നീ സിനിമകളില്‍ നായികയായി തിളങ്ങി രമ്യ തമിഴില്‍ ഇപ്പോഴും നിരവധി സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. അഭിനയത്രി, നര്‍ത്തകി, ഗായിക തുടങ്ങിയ മേഖലകളില്‍ എല്ലാം വിജയം കൈവരിച്ച രമ്യയുടെ അടുത്ത ലക്ഷ്യം സ്വന്തമായി ഒരു സിനിമ സംവിധാനം ചെയുക എന്നതാണ്. അതിന് മുന്നോടിയായി രമ്യ സംവിധാനം ചെയ്ത പുറത്തിറങ്ങിയ മ്യൂസിക് ആല്‍ബം ‘ആണ്ഹൈഡ്’ യൂട്യൂബില്‍ വലിയ വിജയമായിരുന്നു. ഒരുപാട് അഭിനന്ദനങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും അര്‍ഹയായി.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ സംവിധാനമോഹത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് രമ്യ. സിനിമ സംവിധാനം ചെയ്യാന്‍ നല്ല ആഗ്രഹമുണ്ട്. പക്ഷേ അതിന് വേണ്ട നല്ല തിരക്കഥ കിട്ടിയിട്ടില്ല. സംവിധാനം ചെയ്യുന്ന സിനിമ എല്ലാ രീതിയിലും കുറ്റമറ്റതാകണം.. രമ്യ പറഞ്ഞു. ലോക് ഡൗണ്‍ കാലത്ത് സിനിമകള്‍ കണ്ടും പാചകം ചെയ്തും വര്‍ക്ക് ഔട്ട് ചെയ്തുമാണ് സമയം ചിലവിട്ടതെന്നും രമ്യ പറഞ്ഞു. നരേന്ദ്രന് മകന് ജയകാന്തന്‍ വക എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരം പിന്നീട് തമിഴ്, തെലുഗ്, കന്നഡ സിനിമകളില്‍ അഭിനയിച്ചുട്ടുണ്ട്.