ഇഷ്ടപ്പെട്ടതെല്ലാം എന്റെ ലൈഫില്‍ നല്ലതായി തീര്‍ന്നിട്ടില്ല: സംയുക്ത മേനോന്‍

0
60

ടോവിനോ തോമസിന്റെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത മേനോന്‍. വളരെ പെട്ടെന്നായിരുന്നു മലയാള സിനിമയില്‍ സംയുക്തയുടെ വളര്‍ച്ച. അതുകൊണ്ട് തന്നെ മലയാളിക്ക് പ്രിയങ്കരിയായി മാറുകയും ചെയ്തു. ഇപ്പോഴിതാ മുന്‍പുണ്ടായിട്ടുള്ള പ്രണയത്തെ പറ്റിയും ബ്രേക്ക് അപ്പിനെ പറ്റിയും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

പ്രണയത്തെ പറ്റി എന്താണ് അഭിപ്രായമെന്ന് അവതാരകയുടെ ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞു തുടങ്ങിയത്. ഞാന്‍ പ്രണയിച്ചിട്ടുണ്ട് നമ്മള്‍ പറയുന്നതുപോലെ പുകവലി അല്ലെങ്കില്‍ മദ്യപാനം എന്നീ ലഹരികളേക്കാള്‍ എത്രയോ വലുതാണ് പ്രണയമെന്ന ലഹരി. നമ്മുക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടാവുമ്പോള്‍ ഒരു സപ്പോര്‍ട്ടായി ഒരു പാര്‍ട്ടണര്‍ ഉണ്ടാവുന്നത് ആവശ്യമാണ്.

നമ്മുടെ ലൈഫ് മുന്നോട്ട് പോകുന്നതിന്റെ ഒരു ഭാഗമാണത്. വിവാഹം, പ്രണയം രണ്ട് ചോദ്യങ്ങളായി ചോദിക്കേണ്ട കാര്യമില്ല രണ്ടും ഒന്നായിരിക്കും. പ്രണയത്തിന്റെ ഉത്തരം തന്നെയാണ് വിവാഹത്തിനും. എനിക്ക് ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ട്. അതിന്റെ സങ്കടം ഞാന്‍ നല്ല പോലെ അറിഞ്ഞിട്ടുമുണ്ട്. നമ്മള്‍ ഇഷ്ടപ്പെടുന്നതെല്ലാം നമ്മുക്ക് നല്ലതാവണമെന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്റെ ലൈഫില്‍ നല്ലതായി തീര്‍ന്നിട്ടില്ല. അവിടെയാണ് നമ്മുക്ക് സങ്കടവും ദേഷ്യവും ഫീലിംഗ്‌സും എല്ലാം വരികയെന്നും സംയുക്ത പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here