മികച്ച കഥാപാത്രങ്ങളിലൂടെ സിനിമകളില്‍ ശ്രദ്ധേയമായ ഷംന കാസിം നൃത്ത രംഗത്തും സജീവമാണ്. നൃത്ത രംഗത്ത് നിന്നാണ് താരം സിനിമയില്‍ അരങ്ങേറുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഷംന തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ താരം തന്റെ സിനിമാ ജീവിത വിശേഷങ്ങള്‍ പങ്കുവെച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്; മലയാളത്തില്‍ നിരവധി സിനിമകളില്‍ അവസരം ലഭിച്ചിട്ടും നല്ല സിനിമകളില്‍ ഇപ്പോഴാണ് അഭിനയിക്കുന്നത്. ചിലരുടെ ജീവിതത്തില്‍ 18 വയസ്സില്‍ ഭാഗ്യം വരുമെങ്കില്‍ ചിലര്‍ക്ക് 28 വയസ്സാകുമ്പോളാണ് ഭാഗ്യം ഉദിക്കുന്നത്. നല്ല സിനിമകള്‍ ചെയ്താല്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കും. ചിലരെ ഭാഗ്യം നേരത്തെ തേടി വരുമെന്നും മറ്റുചിലരെ അല്പം വൈകും. ആറ് വര്‍ഷം മുന്‍പ് സിനിമയില്‍ ഇനി അഭിനയിക്കണ്ടന്ന് തീരുമാനം എടുത്തിട്ട് നൃത്തമാണ് തന്റെ ജീവിതമെന്ന് കരുതി മുന്നോട്ട് പോയപ്പോള്‍ തെലുങ്കില്‍ സിനിമകള്‍ ഹിറ്റായി. അങ്ങനെയാണ് അഭിനയം തുടരാന്‍ തീരുമാനിച്ചതും. എന്നാല്‍ ഡാന്‍സ് ഉപേക്ഷിക്കാന്‍ കഴിയില്ല. ഡാന്‍സ് ഉപേക്ഷിക്കാന്‍ കഴിയാത്തത് കാരണം ഒരു കല്യാണം പോലും വേണ്ടന്ന് വെച്ചെന്നും ഷംന പറഞ്ഞു.