വിക്രംവേദ, യൂടേണ്‍, നേര്കൊണ്ടപാര്വൈ തുടങ്ങിയ ചുരുക്കം ചിത്രങ്ങള്‍ക്കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രീയങ്കരിയായ നടിയാണ് ശ്രദ്ധ ശ്രീനാഥ്. കോഹിനൂര്‍ എന്ന മലയാള ചിത്രത്തിലും ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്. താന്‍ എങ്ങനെ ഫെമിനിസ്റ്റും നിരീശ്വരവാദിയുമായി മാറിയെന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രദ്ധ.
ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്റെ പൂര്‍ണ രൂപം:
”ഒരു കുടുംബ പൂജയില്‍ പങ്കെടുക്കുമ്പോഴാണ് എനിക്ക് ആര്‍ത്തവം ഉണ്ടാകുന്നത്. അന്ന് എന്റെ അമ്മ എനിക്കൊപ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ അടുത്തിരുന്ന ഒരു ആന്റിയോട് ഞാന്‍ വിഷമത്തോടെ ഇക്കാര്യം അറിയിച്ചു. കാരണം ഞാന്‍ സാനിറ്ററി പാഡ് കയ്യില്‍ കരുതിയിരുന്നില്ല. എന്നാല്‍ ഇതു കേട്ട് ഞങ്ങളുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീ എന്റെ സങ്കടത്തോടെയുള്ള മുഖം കണ്ട് എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി ചിരിച്ച മുഖവുമായി പറഞ്ഞു വിഷമിക്കേണ്ട കുട്ടി, ദൈവം നിന്നോട് ക്ഷമിക്കും.(പൂജയുടെ സമയത്ത് ആര്‍ത്തവം ഉണ്ടായതിനാലാണ് അവര്‍ അങ്ങനെ പറഞ്ഞത്). ആ ദിവസമായിരുന്നു ഞാന്‍ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയത്. അന്നെനിക്ക് 14 വയസ്സായിരുന്നു.’