ലക്ഷ്മി ജയന്റെ വിവരങ്ങള്‍ തേടുന്നവര്‍ അറിയാന്‍ ചിലത്!

0
41

ഗായികയായ ലക്ഷ്മി ജയനെ കുറിച്ചൊരു വിശദീകരണം തന്നെ ആവശ്യമില്ല. ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 7 ല്‍ മത്സരാര്‍ത്ഥി ആയിരുന്ന ലക്ഷ്മിയെ അന്ന് മുതല്‍ ആണ് മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതം ആയത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ മുന്‍പിലെത്തിയ ഗായിക വ്യത്യസ്ത ആലാപന ശൈലിയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അന്നുമുതല്‍ തന്നെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ലക്ഷ്മി നിരവധി സ്റ്റേജ് ഷോകളിലും നിറ സാന്നിധ്യം ആയിരുന്നു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നിരവധി ഷോകള്‍ അവതരിപ്പിച്ച ലക്ഷ്മി സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യം ആണ്. വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷന്‍ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ നിരവധി മേഖലകളില്‍ ലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

പ്രശസ്ത സംഗീത റിയാലിറ്റി ഷോ ആയ ഇന്ത്യന്‍ ഐഡളിലൂടെ ഇന്ത്യന്‍ ശ്രദ്ധ തന്നെ നേടിയ ലക്ഷ്മി 2018ല്‍ നടന്ന 10-ാം സീസണിലാണ് മത്സരിച്ചത്. പാടിയ പല വേദികളിലും വയലിന്‍ വായിച്ചും ഗിത്താറും മൃദംഗവും കൈകാര്യം ചെയ്തും കൈയ്യടി വാങ്ങിയിട്ടുണ്ട് ഈ കലാകാരി. ഒരേഗാനം ആണ്‍-പെണ്‍ ശബ്ദങ്ങളില്‍ ആലപിക്കാനുള്ള ലക്ഷ്മിയുടെ കഴിവിനും കൈയ്യടി മുന്‍പേ കിട്ടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ലക്ഷ്മി തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എവിയേഷനില്‍ നിന്ന് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിംഗും കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയിലും പഠിച്ച ലക്ഷ്മി കൈ തൊടാത്ത മേഖലകള്‍ ചുരുക്കം ചിലത് മാത്രമാണ്. ബിഗ് ബോസില്‍ എത്തിയപ്പോള്‍ തന്റെ ബയോ വീഡിയോയില്‍ കാര്യങ്ങള്‍ പറയ്യുന്നതോടൊപ്പം തന്നെ താന്‍ വലിയ ഇമോഷണല്‍ ആയ ഒരു വ്യക്തി ആണ് എന്ന് പറയുകയുണ്ടായി. ആ സംസാരത്തിനു ഇടയില്‍ തന്നെ ഗായിക കരയുന്നതും വീഡിയോയില്‍ പ്രേക്ഷകര്‍ കണ്ടതാണ്. അതേസമയം, ബിഗ് ബോസില്‍ എത്തും മുന്‍പേ ലക്ഷ്മി റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വീഡിയോയിലൂടെ സ്വയം പരിചയപ്പെടുത്തിയ ലക്ഷ്മി, താന്‍ ഷോയില്‍ പോയി കരയേണ്ട അവസ്ഥ വന്നാല്‍, അതിപ്പോള്‍ താന്‍ മാത്രമല്ല അവിടെ ആരാണ് എങ്കിലും അങ്ങിനെ ഒരു അവസ്ഥ വന്നാല്‍ അഭിനയം ആണ് എന്ന് കരുതരുത് എന്നാണു ഗായിക പറയുന്നത്. എല്ലാവരുടെയും പിന്തുണ വേണം എന്നും പ്രത്യേകിച്ചും പ്രവാസി സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണ താന്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നും ലക്ഷ്മി പറയുകയുണ്ടായി.

ലക്ഷ്മി ജയന്‍ എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ അപ്പോള്‍ തന്നെ ലക്ഷ്മിയുടെ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ പേരും മറ്റുമാണ് സെര്‍ച്ച് ലിസ്റ്റില്‍ ആദ്യം എത്തുന്നത്. താന്‍ ഡിവോഴ്‌സി ആണ് എന്ന് ഗായിക തുറന്നു സമ്മതിച്ചതോടെയാണ് സെര്‍ച്ചിങ് ലിസ്റ്റില്‍ കാര്യങ്ങളുടെ നീണ്ട നിരയും എത്തിയത്. അതേസമയം 73 കാരിയാണ് തന്റെ അമ്മ എന്നും 6 വയസ്സുകാരന്‍ ആണ് തന്റെ മകന്‍ എന്നും, നിങ്ങളെ പോലെ വളരെ കഷ്ടപെട്ടിട്ടാണ് താന്‍ ജീവിക്കുന്നത് എന്നും ലക്ഷ്മി യൂ ട്യൂബില്‍ പങ്ക് വച്ച ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here