ആ ദിനം എന്റെ ജീവിതത്തെ മാറ്റിമറിച്ചു: ശ്രീനീഷ് അരവിന്ദ്

0
47

റിയാലിറ്റി ഷോയായ ബിഗ് ബോസ് ഹൗസിലെ നൂറ് ദിവസത്തെ വാസം പേളി മാണിയും ശ്രീനീഷ് അരവിന്ദും വിവാഹിതരാകുവാന്‍ കാരണം. ഇവരുടെ ജീവിതം തന്നെ മാറ്റുകയായിരുന്നു ആ ഷോ. ജൂണ്‍ 23 ഇന്നാണ് ഇരുവരും ആദ്യമായി കണ്ടു മുട്ടിയ ദിവസം. അതിനാല്‍ തന്നെ തന്റെ ജീവിതത്തിലെ സ്‌പെഷ്യല്‍ ഡേയുടെ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് ശ്രീനീഷ്. ഇരുവരും പങ്കെടുത്ത ബിഗ് ബോസ് ഹൗസിലെ ആദ്യ ദിനം മുതല്‍ 100ാം ദിവസം വരെയുള്ള രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള വീഡിയോയും താരം പങ്കുവെച്ചിരുന്നു. ”2018 ലെ ജൂണ്‍ 23 എന്ന ദിവസം ഒരുപാട് കാരണങ്ങളാല്‍ എന്റെ ജീവിതത്തെ മാറ്റിമറിച്ചു, അവയില്‍ പ്രധാനം ഞാന്‍ എന്റെ പോണ്ടാട്ടിയെ കണ്ടുമുട്ടി.” ശ്രീനീഷ് എഴുതി.

ആരാധകരില്‍ ആഘോഷിക്കപ്പെട്ട ഒരു പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കുറച്ചെങ്കിലും ആളുകള്‍ ഏറെ സംശയ ദൃഷ്ടിയോട് നോക്കിയ ബന്ധവുമായിരുന്നു ഇത്. കാരണം റിയാലിറ്റി ഷോയില്‍ പുറത്താകാതെ നില്‍ക്കാന്‍ വേണ്ടി പ്രണയം അഭിനയിക്കുകയാണോ എന്ന് സഹമത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു. ആ സംശയങ്ങള്‍ക്കെല്ലാം മറുപടിയായി 2019 ജനുവരിയില്‍ വിവാഹനിശ്ചയം നടന്നു. തുടര്‍ന്ന് മെയ് അഞ്ച്, എട്ട് തിയതികളില്‍ ഇരുവരും വിവാഹിതരാകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here