മികച്ച ജോഡിയായി തോന്നിയ നടനെകുറിച്ച് സുഹാസിനി

0
30

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് സുഹാസിനി. പ്രശസ്ത സംവിധായകന്‍ മണി രത്നത്തിന്റെ ഭാര്യ കൂടിയായ സുഹാസിനി എണ്‍പതുകളിലും തൊണ്ണൂറുകളിലും നായികാ വേഷത്തില്‍ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും നിറഞ്ഞു നിന്ന നടിയാണ്. മലയാളത്തിലും ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ഈ നടി ഒരിടവേളക്ക് ശേഷം അമ്മ വേഷങ്ങളിലൂടെയും മലയാളത്തിലെത്തി കയ്യടി നേടി. റിലീസ് ചെയ്യാനുള്ള മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും സുഹാസിനി അഭിനയിച്ചിട്ടുണ്ട്. കുറച്ചു നാള്‍ മുന്‍പ് ഒരു തമിഴ് ദൃശ്യ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ അവതാരിക സുഹാസിനിയോട് ചോദിച്ചത് കൂടെ അഭിനയിച്ചിട്ടുള്ള നായക നടന്മാരില്‍ ഏറ്റവും മികച്ച ജോഡിയായി സുഹാസിനിക്ക് തോന്നിയ നടന്‍ ആരാണെന്നാണ്. അതിനു സുഹാസിനി കൊടുത്ത മറുപടി മമ്മൂട്ടി എന്നാണ്. മമ്മൂട്ടിയുടെ നായികയായി സുഹാസിനി ഒട്ടേറെ ചിത്രങ്ങളില്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അതില്‍ ചിലതാണ് കൂടെവിടെ, എന്റെ ഉപാസന, രാക്കുയിലിന്‍ രാഗസദസ്സില്‍, അക്ഷരങ്ങള്‍, പ്രണാമം, മണിവത്തൂരിലെ ആയിരം ശിവ രാത്രികള്‍ എന്നിവ. അത് കൂടാതെ സുഹാസിനി ഭാഗമായിട്ടുള്ള മലയാളത്തിലെ മറ്റു ചില മികച്ച ചിത്രങ്ങളാണ് സമൂഹം, ആദാമിന്റെ വാരിയെല്ല്, എഴുതാപ്പുറങ്ങള്‍, നമ്മള്‍, വാനപ്രസ്ഥം, തീര്‍ത്ഥാടനം, വിലാപങ്ങള്‍ക്കപ്പുറം, മകന്റെ അച്ഛന്‍ എന്നിവ. മോഹന്‍ലാലിന്റെ നായികയായി വാനപ്രസ്ഥം എന്ന ഒറ്റ ചിത്രത്തില്‍ മാത്രമേ സുഹാസിനി അഭിനയിച്ചിട്ടുള്ളു. തമിഴ്, തെലുങ്കു, കന്നഡ ഭാഷകള്‍ കൂടാതെ ഹിന്ദിയിലും അഭിനയിച്ചിട്ടുള്ള സുഹാസിനി ഇന്ദിര എന്ന് പേരുള്ള ഒരു ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. രാവണന്‍, ഇരുവര്‍, തിരുട തിരുട എന്നീ ചിത്രങ്ങളുടെ സംഭാഷണ രചയിതാവായും ജോലി ചെയ്തിട്ടുള്ള സുഹാസിനി മണി രത്നം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും രണ്ടു കേരളാ സംസ്ഥാന അവാര്‍ഡും രണ്ടു തമിഴ്‌നാട് സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here