മലയാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപിക്കിന്ന് 61ാം പിറന്നാള്‍. പലതരത്തിലാണ് ആരാധകര്‍ ഇന്ന് താരത്തിന് ആശംസകള്‍ അറിയിച്ചിട്ടുള്ളത്. ഏറ്റവും പുതിയ ചിത്രമായ കാവലിന്റെ പോസ്റ്റര്‍ പുറത്തുവിട്ടാണ് നിധിന് രണ്‍ജി പണിക്കര്‍ ആശംസകള്‍ അറിയിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍,ദിലീപ് തുടങ്ങിയ താരങ്ങള്‍ സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്നു. ഇതിനിടെ താരത്തിന്റെ ആരാധകനും യുവനടനുമായ സുനില്‍ സൂര്യയുടെ ആശംസയര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ വൈറലാകുന്നത്. വന്ദനത്തിലെ ഉണ്ണിക്കൃഷ്ണനായി മോഹന്‍ലാലിന് പകരം സുരേഷ് ഗോപി വന്നാല്‍ എങ്ങനെയിരിക്കുമെന്നാണ് സുനില്‍ സൂര്യ തന്റെ വീഡിയയിലൂടെ കാണിക്കുന്നത്. കാസ്രോട്ടാരെ ടാക്കീസ് എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് ഈ വ്യത്യസ്ഥമായ പിറന്നാള്‍ ആശംസാവീഡിയോ പുറത്തുവിട്ടിട്ടുള്ളത്. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ സുനില്‍ സൂര്യ ഓട്ടര്‍ഷ എന്ന സുജിത് വാസുദേവ് ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. റേഡിയോ ജോക്കി ആയി റെഡ് എഫ്എം, ഏഷ്യാനെറ്റ് റേഡിയോ എന്നിവടങ്ങളിലും കിരണ്‍ ടിവി, കൈരളി ടിവി, കേരളവിഷന്, എന്നീ ചാനലുകളില്‍ അവതാരകനായും തിളങ്ങിട്ടുണ്ട്. വീഡിയോ കാണാം..
Thank you