ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. ബാന്ദ്രയിലെ വീട്ടിലാണ് സുഷാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതേസമയം എന്താണ് കാരണമെന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി സുശാന്തിന്റെ മരുന്ന് ശേഖരത്തില്‍ നിന്ന് ചില കാര്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷാദത്തിനുള്ള മരുന്ന് സുശാന്ത് ഉപയോഗിച്ചതായി സൂചനയുണ്ട്. അതേസമയം ഇതൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സുശാന്ത് മനശാസ്ത്രജ്ഞന്റെ സഹായം തേടിയിരുന്നതായി പോലീസ് പറഞ്ഞു.
സുശാന്ത് സിംഗ് രജ്പുതിന്റെ വീട് കാണാം..