സുശാന്ത് ആത്മഹത്യ ചെയ്യില്ല ആത്മസുഹൃത്തിന്റെ വെളിപ്പെടുത്തല്‍

0
48

സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്തും ഭോജ്പുരി നടനുമായ സൂര്യ ദ്വിവേദി. നേരത്തെ ഇരുവരും ഒന്നിച്ചായിരുന്നു താമസം. കൂടാതെ താരത്തിന് വിഷാദരോഗം ഉണ്ടായിരുന്നതായി താന്‍ വിശ്വസിക്കുന്നില്ലെന്നും സൂര്യ ദ്വവേദി പറഞ്ഞു. നടന്റെ വാക്കുകള്‍ ഇങ്ങനെ:- സുശാന്തിന് ആത്മഹത്യ ചെയ്യാനാവില്ല. കാരണം അദ്ദേഹം ദൈവവിശ്വാസവും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തിത്വമായിരുന്നു. കൂടാതെ അവന് വിഷാദ രോഗമുണ്ടായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നുമില്ല. അവന്റെ മുറിയില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്നുകള്‍ പോലീസ് കണ്ടെത്തിയതില്‍ സംശയിക്കത്തക്ക എന്തോ ഉണ്ട് താരം പറഞ്ഞു. ജൂണ്‍ 13ന് സുശാന്ത് അദ്ദേഹത്തിന്റെ വസതിയില്‍ ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. അന്ന് അദ്ദേഹം വളരെ സന്തോഷവാനുമായിരുന്നുവെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം സുശാന്തിന്റെ മരണം വിശ്വസിക്കാന്‍ ബന്ധുക്കള്‍ക്കും കഴിഞ്ഞിട്ടില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സുശാന്തിന്റേത് കൊലപാതകമാണെന്നും ഗുഢാലോചന നടന്നിട്ടുണ്ടെന്നും അമ്മാവന്‍ ആരോപിച്ചു. കൂടാതെ സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുമുണ്ട്. വാര്‍ത്ത ഏജന്‍സിയോടാണ് അമ്മാവന്‍ ഇക്കാര്യം പറഞ്ഞത്.

സുശാന്തിനെ ഇന്നലെയായിരുന്നു ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ലാറ്റിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടു ജോലിക്കാരനാണ് പോലീസിനെ വിവരമറിക്കുന്നത്. രണ്ടരയോടെ പോലീസ് വീട്ടില്‍ എത്തുകയായിരുന്നു. രാവിലെ പത്തുമണിക്കും ഒരുമണിക്കുമിടയിലാണ് സുശാന്തിന്റെ മരണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം ആത്മഹത്യ കുറിപ്പൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here