തന്റെ ആദ്യ വിവാഹം ഒഴിഞ്ഞതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി ശ്വേത. ബോബി ഭോസ്ലെ ആയിരുന്നു നടി ശ്വേത മേനോന്റെ ആദ്യ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയം വിവാഹത്തില്‍ എത്തിയ ശേഷം പിന്നീട് അങ്ങോട്ട് പരാജയമായിരുന്നു. ഗ്വാളിയോര്‍ സിന്ധ്യ കുടുംബത്തിലെ ആളാണ് ബോബി. ആചാരങ്ങളില്‍ പാലിക്കുന്നതില്‍ കര്‍ശനക്കാരനായിരുന്നു ബോബി. മുഖം ദുപ്പട്ട വെച്ച് മറയ്ക്കാതെ ബന്ധുക്കാരുടെ അടുത്ത് പോകാന്‍ പോലും സമ്മതിക്കില്ലായിരുന്നു എപ്പോളും മാതാപിതാക്കളുടെയും വീട്ടില്‍ വരുന്നവരുടെയും കാല് തൊട്ട് തൊഴണം തുടങ്ങിയ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുമായിരുന്നു എന്നും ശ്വേത വെളിപ്പെടുത്തുന്നു.

മാനസികമായി ആ വീട്ടില്‍ തുടരാന്‍ ബുദ്ധിമുട്ടായി ഉണ്ടായെന്നും, ആ വീട്ടില്‍ ബോബിയുടെ മാതാപിതാക്കള്‍ക്ക് മാത്രമായിരുന്നു നിയന്ത്രണമെന്നും ഭര്‍ത്താവ് എന്ന നിലയില്‍ ബോബിക്ക് ഒരു നിയന്ത്രണവും ഇല്ലായിരുന്നു എന്നും താരം പറയുന്നു. ബോബിയുടെ വീട്ടുകാര്‍ തന്റെ സ്വത്ത് മാത്രമാണ് ആഗ്രഹിച്ചതെന്നും ബോളിവുഡില്‍ നിന്ന് അടക്കം ഓഫര്‍ വന്നിട്ടും അതിന് തന്നെ വിട്ടില്ലെന്നും മറിച്ചു അതിന്റെ പേരില്‍ ഉപദ്രവങ്ങള്‍ തുടര്‍ന്നെന്നും ശ്വേത പറയുന്നു. മാനസികമായി സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധം പിരിയുകയിരുന്നു ശ്വേതാ മേനോന് വെളിപ്പെടുത്തി.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ : https://t.me/celebrityhubmedia