അത് ഞാന്‍ അല്ല.. വെളിപ്പെടുത്തലുമായി തമന്ന

0
30

ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ പ്രഭാസ് തമന്ന റൊമാന്റിക് രംഗങ്ങളെ പറ്റി തമന്ന ഇപ്പോള്‍ തുറന്ന് പറയുകയാണ്. ചിത്രത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ച ഒരു രംഗമായിരുന്നു ഒരു ഗാന രംഗത്തില്‍ പ്രഭാസിന്റെ മുന്നില്‍ വെച്ച് തമന്ന ഡ്രസ്സിന്റെ മുന്‍ഭാഗം അഴിക്കുന്നത്. ആ രംഗത്തില്‍ സംഭവിച്ചതിനെ കുറിച്ചാണ് തമന്ന പറയുന്നത് ഇങ്ങനെ: ”പാതി ഡ്രെസ്സുള്ള ആ സീന്‍ സിനിമക്ക് അനിവാര്യമായിരുന്നു എന്നാല്‍ ആ സീന്‍ അഭിനയിക്കാന്‍ ഉള്ള ബുദ്ധിമുട്ട് ഷൂട്ടിംഗ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്നേ ഞാന്‍ സംവിധായകനോട് പറഞ്ഞിരുന്നു.

അതിന് അദ്ദേഹം കണ്ടെത്തിയ മാര്‍ഗം തന്റെ സൈസില്‍ ഉള്ള ഒരു ഡ്യൂപ്പിനെയായിരുന്നു. ക്യാമറ ബാക്കില്‍ കൂടി കാണിക്കുമ്പോള്‍ ഡ്യൂപ്പാണ് ആ രംഗങ്ങള്‍ ചെയ്യുന്നത്. ഈ സീന്‍ റിലീസായതോടെ ഒരുപാട് പേര് ഈ സംശയം തിരക്കി ഗൂഗിളില്‍ നോക്കിയിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തമന്ന ഇക്കാര്യങ്ങള്‍ ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ബാഹുബലിയില്‍ അഭിനയിച്ചതിന് പിന്നാലെ വലിയ രീതിയില്‍ ഉള്ള പടങ്ങള്‍ ഒന്നും തന്നെ നടിയെ തേടി എത്തിയിരുന്നില്ല. എങ്കില്‍ കൂടിയും ബാഹുബലിയിലെ അഭിനയത്തിന് ഇന്നും താരത്തിന് ഒരുപാട് പ്രശംസ ലഭിക്കുന്നുണ്ട് എന്നും താരം അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here