വിവാഹത്തിന് എത്തുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തും: റാണ ദഗ്ഗുബാട്ടി

0
35

തെന്നിന്ത്യന്‍ സിനിമ ലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് റാണ ദഗ്ഗുബാട്ടിയുടേത്. വിവാഹ നിശ്ചയം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഹൈദരാബാദ് സ്വദേശി മീഹിഖയാണ് റാണയുടെ വധു. വിവാഹ തീയതി നേരത്തെ തന്നെ പുറത്തു വന്നിരുന്നു. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കും താര വിവാഹം നടക്കുക. ആഗസ്റ്റ് 8 നാണ് റാണ – മീഹിഖ വിവാഹം നടക്കുക. 30 ല്‍ താഴെ അതിഥികള്‍ മാത്രമേ വിവാഹത്തിന് ഉണ്ടാവുകയുളളൂവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സ്‌പെഷല്‍ തീമിലാകും വിവാഹം നടക്കുക. അതിഥികള്‍ കുറവാണെങ്കിലും ആര്‍ഭാഢാട വിവാഹമായിരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ അതിഥികള്‍ വിവാഹത്തിന് എത്തുകയുള്ളൂ. കൂടാതെ സാമൂഹിക അകലം പാലിച്ചായിരിക്കും അതിഥികള്‍ക്ക് ഇരിപ്പിടം. വേദിയില്‍ പലയിടങ്ങളിലായി സാനിറ്റൈസര്‍ സജ്ജീകരിക്കുമെന്നും സന്തോഷമുള്ള അവസരത്തില്‍ ചടങ്ങിനെത്തുന്ന എല്ലാവരുടേയും സുരക്ഷയും പ്രധാനമെന്ന് റാണയുടെ പിതാവ് ദഗ്ഗുബാട്ടി സുരേഷ് ബാബു പറഞ്ഞു. മീഹിഖയും അമ്മയും ചേര്‍ന്നാണ് വിവാഹത്തിനുള്ള തീം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ വിവാഹത്തിന്റെ തീം എന്താണെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല. വിവാഹ ദിവസത്തെ സര്‍പ്രൈസ് ആണെന്നാണ് മീഹിഖയുടെ അമ്മ പറയുന്നത്.

പരമ്പരാഗത തെലുങ്കു-മര്‍വാരി ആചാരപ്രകാരമാണ് വിവാഹം.അതേ സമയം വിവാഹത്തിന് എത്തുന്ന 30 അതിഥികള്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ല. ഇരു കുടുംബാംഗങ്ങളുമായി ഏറ്റവും അടുപ്പമുള്ളവര്‍ മാത്രമ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ. റാണയാണ് വിവാഹ തീയതിയെ കുറിച്ച് പ്രഖ്യാപിച്ചത്. വിവാഹത്തെ കുറിച്ചും മീഹിഖയെ കുറിച്ചും റാണ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞാന്‍ വളര്‍ന്നിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. വിവാഹിതനാകാന്‍ സമയമായി. എന്റെ പ്രതിശ്രുത വധു മിഹീഖ എന്റെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോയുടെ സ്ഥാപകയാണ് മീഹിഖ.

LEAVE A REPLY

Please enter your comment!
Please enter your name here