തീപടര്‍ത്തി ‘ദി ടെയ്ല്‍ ഓഫ് ട്വിന്‍ ഫ്‌ളേയ്മ്‌സ്’

0
970

ദി ടെയ്ല്‍ ഓഫ് ട്വിന്‍ ഫ്‌ളേയ്മ്‌സ് കണ്ടോയെന്ന് ആരേങ്കിലും ചോദിച്ചാല്‍ അതെന്ത് സാധനമെന്നായിരിക്കും മറുചോദ്യം. എന്നാല്‍ റെജി ഭാസ്‌കറുടെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ എന്നു ചോദിച്ചാല്‍ പിന്നെ, വൈറലല്ലേയെന്നാകും ഉത്തരം. കഴിഞ്ഞ വാലന്‍സ്‌ഡേയ്ക്ക് കത്തിക്കയറിയ റെജിയുടെ പുതിയ ഫോട്ടോഷൂട്ടാണ് ദി ടെയ്ല്‍ ഓഫ് ട്വിന്‍ ഫ്‌ളേയ്മ്‌സ്. ആ പ്രണയതീ ഇപ്പോഴും ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്നു.

ഫോട്ടോഷൂട്ടുകള്‍ വൈറലാകുന്നത് മലയാളികളുടെയിടയില്‍ അത്ര പുതുമയുള്ള കാര്യമല്ല. കാരണം മലയാളി ഫോട്ടോഷൂട്ടുകളെ അത്രയധികം വീക്ഷിക്കുന്നുവെന്നതിന് തെളിവാണ് ഇത്. അതുകൊണ്ട് തന്നെ പുതിയ ഷൂട്ടുകള്‍ നടത്തുമ്പോള്‍ എങ്ങനെ വൈറലാകാം എന്ന ചിന്തയായിരിക്കും ന്യൂജെന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക്. എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്ഥനാണ് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റെജി ഭാസ്‌കര്‍. റെജി എടുക്കുന്ന എല്ലാ ഫോട്ടോഷൂട്ടുകളും വൈറലാകുന്നുവെന്നതാണ് ഇതിന് കാരണം.

ആറു ഭാഷകളിലായി 35ഓളം സിനിമകള്‍ ചെയ്ത മോഡലുകൂടിയായ രാജീവ് പിള്ളയും ആര്യ വിമലും മോഡലായിട്ടുള്ള ദി ടെയ്ല്‍ ഓഫ് ട്വിന്‍ ഫ്‌ളേയ്മ്‌സ് ചെയ്തു തീര്‍ക്കാന്‍ ഒരാഴ്ച സമയമെടുത്തു. ആലപ്പുഴയിലും മുഹമ്മയിലുമായിട്ടായിരുന്നു ഷൂട്ട്. സംവിധായകന്‍ ജിത്തു ജോസഫ്, ഛായഗ്രഹകന്‍ സുജിത്ത് വാസുദേവ്, അഭിനേതക്കളായ അഥിതി രവി, അക്ഷയ്, ദ്രൂവ്, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയ നിരവധി പ്രമുഖരായിരുന്നു ഫോട്ടോ ലോഞ്ചിനു എത്തിയത്. നസ്രിനും നൗഷാദ് മെലന്‍ഡോയുമാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. രമേഷ് കണ്ണന്‍, ഫെമി ആന്റണി തുടങ്ങിയവരാണ് മെയ്ക്കപ്പ്.

ഇന്‍സ്റ്റാഗ്രാമില്‍ വൈറലായ ദി ടെയ്ല്‍ ഓഫ് ട്വിന്‍ ഫ്‌ളേയ്മ്‌സ് ഫോട്ടോഷൂട്ട് കാണാം..

https://www.instagram.com/tv/CLUPw4sJi6q/?igshid=13el55039jymj

LEAVE A REPLY

Please enter your comment!
Please enter your name here