സുശാന്തിന്റെ മരണം, പിന്നില്‍ കരണ്‍ ജോഹര്‍?

0
31

സുശാന്തിനെ അംഗീകരിക്കാന്‍ ബോളിവുഡ് ശ്രമിച്ചില്ലെന്നായിരുന്നു നടി കങ്കണ റാവത്ത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. സുശാന്തിനെ അംഗീകരിക്കാന്‍ ബോളിവുഡ് ശ്രമിച്ചില്ലെന്നും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഒരു അവാര്‍ഡ് പോലും താരത്തിന് കൊടുത്തില്ലെന്നുമാണ് കങ്കണ പറയുന്നത്. കൂടാതെ താരത്തിന്റെ മാനസിക നിലയിലേക്ക് മാത്രമാണ് മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നടി രോഷത്തോടെ പറയുന്നു. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും താരപുത്രന്മാര്‍ക്ക് ലഭിക്കുന്നതുപോലെയുളള അംഗീകാരമോ അവാര്‍ഡോ സുശാന്തിന് ലഭിച്ചില്ല. കൂടാതെ താരം സൈക്കോട്ടിക്കാണെന്നും ന്യൂറോട്ടിക്കാണെന്നും അഡിക്റ്റാണെന്നും പറഞ്ഞുകൊണ്ട് പെയ്ഡ് ജേര്‍ണലിസ്റ്റുകള്‍ വാര്‍ത്തകള്‍ എഴുതുകയാണ്. ഇതേ ആളുകള്‍ക്ക് സഞ്ജയ് ദത്തിന്റെ അഡിക്ഷനെ ക്യൂട്ടായി തോന്നുമെന്നും കങ്കണ പറയുന്നു.

എഞ്ചിനിയറിംഗില്‍ റാങ്ക് വാങ്ങിയ വ്യക്തിയാണ് സുശാന്തെന്നും പിന്നെ എങ്ങനെയാണ് മനസ് ബലമില്ലാതായത് എന്നും താരം ചോദിക്കുന്നു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായ സുശാന്തിന്റെ വീഡിയോയിലെ വാക്കുകള്‍ എടുത്തുപറയാനും കങ്കണ മറന്നില്ല. സുശാന്തിന് സിനിമയില്‍ ഗോഡ് ഫാദര്‍മാരില്ലാത്തതിനാലാണ് ഈ അവസ്ഥയുണ്ടായതെന്നും നടി പറയുന്നു. കഴിവുളളവരെ അംഗീകരിക്കേണ്ടത് പ്രധാനമാണ്. സെലിബ്രിറ്റികള്‍ വ്യക്തീജിവിതത്തില്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ അത് മനസിലാക്കി പ്രവര്‍ത്തിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കേണ്ടത്. അല്ലാതെ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കനല്ല എന്ന അടിക്കുറിപ്പിലായിരുന്നു കങ്കണ റാവത്ത് പുതിയ വീഡിയോ പങ്കുവെച്ചിരുന്നത്. അതേസമയം വീഡിയോയിലൂടെ സംവിധായകന്‍ കരണ്‍ ജോഹറിനെയാണ് കങ്കണ ലക്ഷ്യം വെക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വീഡിയോയില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവവും കങ്കണ പറയുന്നുണ്ട്. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ആത്മഹത്യ ചെയ്യരുതെന്ന് പറഞ്ഞ് ചിലര്‍ തനിക്ക് മെസേജ് അയച്ചിട്ടുണ്ടെന്ന് നടി പറയുന്നു. എന്റെ മനസിലേക്ക് ആത്മഹത്യ എന്ന ചിന്ത കൊണ്ടുവരാനല്ല അവര്‍ അത് പറഞ്ഞത്. അമ്മയുടെ വാക്കുകള്‍ മറന്ന് കഴിവുകെട്ടവനാണ് എന്ന് പറഞ്ഞവരെ വിശ്വസിച്ചതാണ് സുശാന്ത് ചെയ്ത തെറ്റെന്നും കങ്കണ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here