മലയാളത്തിന്റെ ഫാമിലിമാന് ആണ്‍കുഞ്ഞ്

0
36

മലയാള സിനിമയിലെ ഫാമിലിമാന്‍ എന്ന പേരില്‍ ശ്രദ്ധേയനായ ടൊവിനോ തോമസിന് ഇന്ന് സന്തോഷദിനം. ടൊവിനോ സോഷ്യല്‍ മീഡിയയിലുടെയാണ് തനിക്ക് ആണ്‍കുഞ്ഞ് പിറന്ന കാര്യം അറിയിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് വൈറലായ പോസ്റ്റിന് താഴെ ആയിരക്കണക്കിന് ആരാധകരാണ് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുള്ളത്. ടൊവിനോക്ക് ഒരു പെണ്‍കുഞ്ഞുകൂടിയുണ്ട്.

സിനിമയിലെത്തിയതിന് പിന്നാലെയായിരുന്നു ഏറെ കാലമായി പ്രണയത്തിലായിരുന്ന ലിഡിയയെ ടൊവിനോ ജീവിതസഖിയാക്കിയത്. പ്ലസ് ടുവില്‍ പഠിക്കുന്ന സമയത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് പല അഭിമുഖങ്ങളിലും ടൊവിനോ പറഞ്ഞിരുന്നു. 2014 ഒക്ടോബര്‍ 25 നായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം. 2016 ലാണ് ടൊവിനോ-ലിഡിയ ദമ്പതികള്‍ക്ക് ഇസ എന്ന പെണ്‍കുഞ്ഞ് ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ അച്ഛനെ പോലെ മകള്‍ ഇസയും സ്റ്റാറാണ്. പൊതുചടങ്ങിലും മറ്റും പങ്കെടുക്കാനെത്തിയ ഇസയുടെ കുസൃതികള്‍ വീഡിയോ രൂപത്തില്‍ വൈറലായിരുന്നു.

ഒരു മെക്സിക്കന്‍ അപാരതയുടെ നൂറാം ദിനാഘോഷത്തിലായിരുന്നു പപ്പയ്ക്കൊപ്പം വേദിയില്‍ ഇസയുടെ കുസൃതികള്‍ പ്രേക്ഷകര്‍ കണ്ടത്. പുരസ്‌കാരം വാങ്ങാന്‍ പോയ ടൊവിനോയ്ക്ക് പിന്നാലെ ഇസയും വേദിയിലെത്തുകയായിരുന്നു. ഇസയെ തടയാന്‍ അമ്മ ശ്രമിച്ചിരുന്നെങ്കിലും ഒരു രക്ഷയുമില്ലായിരുന്നു. ഒടുവില്‍ ടൊവിനോ തന്നെ അങ്ങോട്ട് കയറ്റി വിടാന്‍ പറയുകയായിരുന്നു. വേദിയിലെത്തിയതിന് ശേഷമാണ് ഇസ തന്റെ ക്യൂട്ട്നെസ് പുറത്തെടുത്തത്. ഇതോടെ കുറുമ്പത്തി ഇസയ്ക്കും ഫാന്‍സ് ഉണ്ടാവുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here