ഉണ്ണിമുകുന്ദന്‍ ഞെട്ടിച്ചു, അഭിഷേകിന് ഇനി മാര്‍ബിള്‍ ഉപേക്ഷിക്കാം

0
39

കൊറോണ കാലത്ത് നിരവധി വ്യക്തികള്‍ക്ക് സഹായം വീട്ടില്‍ എത്തിച്ചു കൊടുത്തിട്ടുള്ള ആളാണ് നടന്‍ ഉണ്ണിമുകുന്ദന്‍. ആക്കുട്ടത്തില്‍ മലപ്പുറത്തുള്ള അഭിഷേകിന് ആണ് ഇത്തവണ ഉണ്ണിമുകുന്ദന്‍ തന്റെ സഹായഹസ്തം എത്തിച്ചു കൊടുത്തത്. മാര്‍ബിളിലും പലകയിലും കൊട്ടി ശീലിച്ച കൊച്ചു മിടുക്കനാണ് അഭിഷേക്. അഭിഷേകിന് ഡ്രം കിറ്റ് ആണ് ഉണ്ണി മുകുന്ദന്‍ ഫാന്‍സ് അസോസിയേഷനിലൂടെ കൈമാറിയത്. അഭിഷേകിനെ നേരില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും ഉണ്ണി മുകുന്ദന്‍ വീഡിയോ കോളിലൂടെ കുട്ടിയോട് സംസാരിച്ചു.

പുതിയ ഡ്രംസ്സില്‍ ആദ്യമൊക്കെ അഭിഷേകിന് കൈ വഴങ്ങുന്നില്ല എങ്കിലും പിന്നീട് അത് ശീലമാക്കി എടുത്തു. ഉണ്ണി മുകുന്ദന്‍ വീഡിയോ കോള്‍ ചെയ്തപ്പോള്‍ അഭിഷേക് തന്നെ സിനിമയില്‍ എടുക്കുമോ എന്ന കൊച്ച് ആഗ്രഹവും പ്രകടിപ്പിച്ചു. നന്നായി പെര്‍ഫോം ചെയ്യുകയാണെങ്കില്‍ ഭാവിയില്‍ തന്റെ സിനിമയില്‍ സംഗീതം ചെയ്യുവാന്‍ വിളിക്കാം എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വാഗ്ദാനം. ഡ്രംസ്സിന് കേടുപാടുകള്‍ പറ്റിയാല്‍ തന്നെ അറിയിക്കണം എന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here