അച്ഛനായ സന്തോഷം പങ്കുവച്ച് ചരിത്രത്തിലെ വേഗതയേറിയ താരം ഉസൈന്‍ ബോള്‍ട്ട്. കാസിയുടേയും തന്റേയും പെണ്‍കുഞ്ഞിന്റെ ചിത്രവും ഉസൈന്‍ ബോള്‍ട്ട് പുറത്തുവിട്ടു. കുഞ്ഞിന്റെ ചിത്രവും ഒളിപ്യ ലൈറ്റ്നിംഗ് ബോള്‍ട്ട് എന്ന പേരിനൊപ്പം ഉസൈന്‍ ബോള്‍ട്ട് ട്വീറ്റ് ചെയ്തത്. 33കാരനായ ഉസൈന്‍ ബോള്‍ട്ടിന്റേയും 30കാരിയായ കാസിയുടേയും ആദ്യ കുഞ്ഞാണ് ഒളിംപ്യ ലൈറ്റ്നിംഗ് ബോള്‍ട്ട്. 2014 മുതല്‍ ഒരുമിച്ചാണ് ജീവിക്കുന്ന ഉസൈന്‍ ബോള്‍ട്ടും കാസിയും 2016ാണ് ബന്ധം പരസ്യമാക്കിയത്. രാജാവോ രാജ്ഞിയോ വരാനിരിക്കുന്നുവെന്നായിരുന്നു കാസി ഗര്‍ഭിണിയാണെന്ന വിവരം പങ്കുവച്ച് ഉസൈന്‍ ബോള്‍ട്ട് പ്രതികരിച്ചത്.
