തെന്നിന്ത്യന്‍ സിനിമ ലോകത്തില്‍ തിളങ്ങി നില്ക്കുന്ന താരമാണ് വരലഷ്മി ശരത്കുമാര്. താരം ഇപ്പോള്‍ മലയാളം, തമിഴ്, കന്നഡ ചിത്രത്തിലെ നിറസാന്നിധ്യം ആണ്. മമ്മൂട്ടി ചിത്രമായ കസബയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തില്‍ നിരവധി മലയാളി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു.
തമിഴ് സൂപ്പര്‍താരം വിശാലുമായി താരം വളരെനാളായി പ്രണയത്തില്‍ ആയിരുന്നുവെന്ന ഗോസിപ്പുകള്‍ എങ്ങും പ്രചരിക്കുന്നുണ്ടായിരുന്നു. ഇരുവരും പൊതുവേദികളില്‍ ഒരുമിച്ചെത്താറുണ്ടായിരുന്നു. അത് തന്നെയായിരുന്നു ഇത്തരം ഒരു ഗോസ്സിപ്പിനു കാരണമായി മാറിയത്. തമിഴ് സിനിമ പ്രേമികള്‍ ഒരുപോലെ കാത്തിരിക്കുകയായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ അനീഷ റെഡ്ഢിയുമായുള്ള വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞതോടെ ഇരുവരും പിരിഞ്ഞു എന്ന തരത്തിലെ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

എന്നാല്‍ അടുത്തിടെയായി ഒരു ക്രിക്കറ്റ് താരവുമായി വരലക്ഷ്മി പ്രണയത്തില്‍ ആണെന്നും കൊറോണ കാലം കഴിഞ്ഞത് ഉടന്‍ ഇരുവരും വിവാഹിതരാകുമെന്നും തരത്തിലെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ വാര്‍ത്തയോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് വരലക്ഷ്മി. താന്‍ ഉടനെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുന്നവര്‍ ആണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുന്നതെന്നുമാണ് വരലക്ഷ്മി പ്രതികരിച്ചത്.
ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ : https://t.me/celebrityhubmedia