ഷാരുഖ് ഖാൻ പരസ്യമായി അപമാനിച്ചു, സ്പോട്ടിൽ വാ അടപ്പിച്ചു നീൽ.. വീഡിയോ വൈറൽ ആകുന്നു

0
52

ബോളിവുഡിലെ ഒരു വിഭാഗം കഴിവുള്ള അഭിനേതാക്കളോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നുമുള്ള ആരോപണങ്ങളാണ് ബോളിവുഡിൽ നിന്നും ഉയരുന്നത്.ബോളിവുഡിനെതിരെ നടി കങ്കണ റണാവത്തും വിവേക് ഒബ്രോയുമുൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു. മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിട്ടും വിവിധ അവാർഡ് ദാന ചടങ്ങുകളിൽ എന്തുകൊണ്ടാണ് സുശാന്തിനെ അംഗീകരിക്കാത്തതെന്ന് കങ്കണ ചോദിച്ചിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ നീൽ നിതിൻ മുകേഷിന്റെ ഒരു വീഡിയോ ആണ്. വീഡിയോയിൽ, തന്റെ പേരിനെ കുറിച്ച് ഷാരൂഖ് ഖാനും സെയ്ഫ് അലിഖാനും പറഞ്ഞ ‘തമാശ’യോടുള്ള നീലിന്റെ പ്രതികരണമാണ് കാണാനാകുന്നത്. ഇരുവരും തന്നെ അപമാനിക്കുകയാണ് എന്ന് പറഞ്ഞ നീൽ, ഖാൻമാരോട് വായടയ്ക്കാനും പറഞ്ഞു.“ആദ്യമായി എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പക്ഷേ നിങ്ങളുടെ ചോദ്യം എന്നെ അപമാനിക്കുന്നതാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, സാർ. എന്റെ പിതാവ് ഇവിടെ ഇരിക്കുന്നത് നിങ്ങൾക്ക് കണ്ടുകൂടെ. നിങ്ങൾ രണ്ടുപേരും വായടയ്ക്കുന്നതാകും നല്ലതെന്ന് എനിക്കു തോന്നുന്നു. ഇന്ന് ഇവിടെ എത്തി നിൽക്കുവാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് സാർ. ഈ അപമാനം ഞാൻ അർഹിക്കുന്നില്ല. നിങ്ങൾ എന്നോട് ചോദ്യം ചോദിക്കുന്നത് തന്നെ എന്നെ സംബന്ധിച്ച് വലിയ അം​ഗീകാരമാണ്. പക്ഷേ, ഇത് ശരിയല്ല,” നീൽ പറയുന്നു. ​

LEAVE A REPLY

Please enter your comment!
Please enter your name here