ശ്രീനിവാസന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിരവധി സിനിമകള്‍ നമ്മള് മലയാളികള്‍ കണ്ടിട്ടുണ്ട്, ഇരുകൈനീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അതെ പാരമ്പര്യം പ്രണവും വിനീതും ചേര്‍ന്ന്. കാത്തുസൂക്ഷിക്കാന്‍ വന്നിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ഹൃദയം. ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ലോക് ഡൗണ്‍ വന്നതും ഷൂട്ടിംഗ് മുടങ്ങിയതും. ഹൃദയത്തിന്റെ വിശേഷങ്ങള്‍ വിനീത് ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്. ചെന്നൈയിലാണ് വിനീത് ഇപ്പോള്‍. സിനിമയുടെ 50% ഷൂട്ടിങ്ങും പൂര്‍ത്തിയായെന്ന് വിനീത് പറഞ്ഞു. അതില്‍ തന്നെ പ്രണവും സിനിമയിലെ ഒരു നായികയായ ദര്‍ശനയും തമ്മിലുള്ള സീനുകളാണ് കൂടുതലെന്നും വിനീത് പറഞ്ഞു. കല്യാണി പ്രിയദര്‍ശനാണ് പ്രണവിന്റെ നായികയായി സിനിമയില്‍ അഭിനയിക്കുന്നത്. ‘അപ്പു വളരെ പ്രൊഫഷണല്‍ ആണ്. ഷൂട്ടിംഗ് തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് തന്നെ അപ്പു റെഡി ആയിരിക്കും. സെറ്റില്‍ വന്ന് ഡയലോഗ് വായിച്ചു നോക്കുന്നതും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നേരത്തെ തന്നെ അതെല്ലാം മനപാഠമാക്കും. അങ്ങനെയുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ ഷൂട്ടിംഗ് എളുപ്പമാകും. പെട്ടന്ന് തന്നെ തീര്‍ക്കാനും സാധിക്കും. ഷൂട്ടിംഗ് കൂടുതലായി നടന്നത് ഒരു കോളേജില്‍ വച്ചാണ്..’ വിനീത് പറഞ്ഞു. അടുത്ത ഷെഡ്യുള്‍ ഉടന്‍ തന്നെ ആരംഭിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷയിലാണ് വിനീതും സംഘവും.