ടിക്ക് ടോക്കിലൂടെ പ്രശസ്തരായവര്‍ നിരവധിയാണ്. അതില്‍ എടുത്തുപറയേണ്ടത് നടി താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യയെക്കുറിച്ചാണ്. സൗഭാഗ്യയായിരുന്നു ആദ്യമായി ടിക്ക്ടോക്കിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരം. സൗഭാഗ്യയുടെയും നൃത്തകനും ടിക്ക്ടോക്ക് താരവുമായ അര്‍ജുനനും തമ്മിലുള്ള വിവാഹം മലയാളികള്‍ ആഘോഷമാക്കിമാറ്റിയതാണ്. ലോകപുകയില വിരുദ്ധദിനത്തില്‍ സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സൗഭാഗ്യയെ അര്ജുന് ചുംബിക്കുന്നതും പുക പുറത്തുവിടുന്നതുമായ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ജഗപൊക എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്. പുകവലി ആരോഗ്യത്തിന് ഹാനീകരമാണെന്നും പുക വലിക്കുന്നത് പോലെ തന്നെ അത് ശ്വസിക്കുന്നതും ദോഷമാണെന്നും അര്‍ജുന്റെ മൂക്കില്‍ നിന്നാണോ ഈ പുകയെന്നുള്ള വിമര്‍ശനങ്ങളായിരുന്നു ചിത്രത്തിന് കീഴിലുണ്ടായിരുന്നത്. സത്യത്തില്‍ എന്താണ് സൗഭാഗ്യ ഉദേശിച്ചതെന്ന് ആരാധകര്‍ക്ക് മനസിലായിട്ടില്ല.