അനുശ്രീയുടെ വൈറൽ ഹിറ്റ്‌ ലുക്ക്‌

0
31

സോഷ്യല്‍മീഡിയയില്‍ നിറസാന്നിധ്യമാണ് നടി അനുശ്രീ. താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗമാണ് സൃഷ്ടിക്കാറുള്ളത്. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. ജാക്കറ്റില്‍ ബോള്‍ഡ് ലുക്ക് തീര്‍ത്താണ് അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്.

താരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഉള്‍വലിക്കുന്നതെന്തോ, അതില്‍ നിന്നും മോചനം നേടാന്‍ ശ്രമിക്കുന്നത് ഒരു വെല്ലുവിളിയാണെന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.
സുതാര്യമായ വസ്ത്രത്തില്‍ അലങ്കാര പണികള്‍ തീര്‍ത്ത ഡിസൈന്‍ ജാക്കറ്റാണ് അനുശ്രീ ധരിച്ചിരിക്കുന്നത്. കേശാലങ്കാരത്തിലും പ്രത്യേകതയുണ്ട്. ലൂസ് പ്ലെയ്റ്റില്‍ ചിത്രശലഭത്തിന്റെ ചെറുരൂപം തലമുടിയില്‍ വച്ച് പിടിപ്പിച്ചിട്ടുണ്ട്. പ്രണവ് രാജ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..

LEAVE A REPLY

Please enter your comment!
Please enter your name here