മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ എന്നും മലയാളികള്‍ക്ക് പ്രിയമാണ്. താരത്തിന്റെ മെയ് വഴക്കവും ചടുലതയും എടുത്തുപറയേണ്ട ഒന്നാണ്. മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാല്‍ ആക്ഷന്‍ രംഗങ്ങള്‍ ഒക്കെ അനായാസം തന്നെ ചെയ്തെടുക്കും. മകളായ വിസ്മയക്കും ഇത്തരം ഇഷ്ടങ്ങളുണ്ട്. വിസ്മയ തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. വിസ്മയ തന്നെയാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇതിനുമുന്‍പും ആയോധനകലകള്‍ പരിശീലിക്കുന്നതിന്റെ വീഡിയോകള്‍ വിസ്മയ പങ്കുവെച്ചിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള മോഹന്‍ലാലിന്റെ ശരീരഭാഷ ഓര്‍മ്മിപ്പിക്കുന്നുണ്ട് വിസ്മയയുടെ പ്രകടനങ്ങള്‍.
ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിന്റെ മകളായ വിസ്മയ എന്ന മായ അഭിനയത്തിലേക്ക് കടന്നു വരുമോ എന്നതായിരുന്നു ചോദ്യം. എന്നാല്‍ അങ്ങനെ ഒരു ആഗ്രഹം മകള്‍ ഇതുവരെ തന്നോട് പറഞ്ഞിട്ടില്ല എന്നും പക്ഷേ അവള് നാടകങ്ങള്‍ ഒക്കെ ചെയ്യുന്ന ആളാണെന്നും മോഹന്‍ലാല്‍ പറയുന്നു. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആയോധന കല പഠിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഈയടുത്ത നാളുകളില്‍ വിസ്മയ പങ്കുവെച്ച ഒരു ബുക്ക് പുറത്ത് എത്തിയതോടെയാണ് താര പുത്രിയുടെ ഉള്ളിലെ കലാകാരിയെ ലോകം തിരിച്ചറിഞ്ഞത്. സ്വന്തമായി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഗ്രൈന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ് എന്ന പേരിലാണ് വിസ്മയ ഒരു ബുക്ക് പ്രസിദ്ധീകരിച്ചത്.