ഇങ്ങനെയും സാരിയുടുക്കാം, വാമിഖയുടെ ചിത്രം വൈറല്‍

0
36

ടോവിനോ തോമസ് ചിത്രം ഗോദയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് വാമിഖ ഗാബി. ഈ പഞ്ചാബി സുന്ദരിയുടെ പുതിയ ഫോട്ടോസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. മമ്മിയുടെ സാരിയുടുത്തുള്ള ചിത്രങ്ങളാണ് താരം ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ചിരിക്കുന്നത്. പഞ്ചാബി, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ വാമിഖ ആദ്യമായി അഭിനയിച്ച ചിത്രം 2013ല്‍ പുറത്തിറങ്ങിയ സിക്സ്റ്റീന്‍ എന്ന ബോളിവുഡ് ചിത്രമാണ്.

യോ യോ ഹണി സിംഗിനും അമരീന്ദര്‍ ഗില്ലിനും ഒപ്പം അഭിനയിച്ച പഞ്ചാബി ചിത്രമായ തു മേരാ 22 മേ തേരാ 22 എന്ന ചിത്രമാണ് വാമിഖയുടെ കരിയറില്‍ വഴിത്തിരിവായത്. ബാലെ മാഞ്ചി റോജു എന്ന തെലുങ്ക് ചിത്രത്തിലും മാലൈ നേരത്തു മയക്കം എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച വാമിഖയുടെ പൃഥ്വിരാജ് നായകനായ നയനിലെ ഹൊറര്‍ വേഷവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here