സുശാന്തിന്റെ വിവാഹം നവംബറില്‍? ബന്ധുവിന്റെ വെളിപ്പെടുത്തല്‍

0
30

ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്തിനെ മുംബൈയിലെ വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. വാര്‍ത്ത പുറത്ത് വന്നതോടെ സഹപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ സുശാന്തിനെ കുറിച്ചുള്ള ഓരോ കാര്യങ്ങളും എണ്ണിയെണ്ണി പറയുകയാണ് സുഹൃത്തുക്കള്‍. അതില്‍ പ്രധാന കാര്യം സുശാന്ത് വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നു എന്നതാണ്. നേരത്തെ ബോളിവുഡിലെ പല പ്രമുഖ നടിമാരുമായി സുശാന്ത് പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അവരുമായി താരം വിവാഹിതനാകാന്‍ പോവുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതൊന്നും സത്യമല്ലെന്ന് പിന്നീട് തെളിഞ്ഞു. ഇപ്പോള്‍ താരത്തിന്റെ വേര്‍പാടിന് പിന്നാലെ വിവാഹത്തെ കുറിച്ച് പറയുകയാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളില്‍ ഒരാള്‍.

ഈ വര്‍ഷം നവംബറില്‍ തന്നെ സുശാന്ത് വിവാഹിതനാകാന്‍ പോവുകയാണെന്നായിരുന്നു ബന്ധു വെളിപ്പെടുത്തിയത്. ചാനല്‍ ഇന്ത്യ ടിവിയ്ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു ഇങ്ങനെയൊരു കാര്യം കൂടി പരാമര്‍ശിച്ചത്. എന്നാല്‍ പെണ്‍കുട്ടി ആരാണെന്ന കാര്യം വെളിപ്പെടുത്തിയില്ല. സുശാന്തിന്റെ കുടുംബം വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിലായിരുന്നു. മുംബൈയില്‍ വന്ന് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത് കൊണ്ട് മുംബൈയില്‍ നിന്നും ലളിതമായിട്ടൊരു ചടങ്ങില്‍ വിവാഹം നടത്താനായിരുന്നു പദ്ധതി ഇട്ടിരുന്നത്.

സുശാന്ത് സിംഗും നടി റിയ ചക്രബര്‍ത്തിയുമായി പ്രണയത്തിലാണെന്ന കിംവദന്തികള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ച് പുറത്ത് പോയി ഡിന്നര്‍ കഴിക്കാറുണ്ടായിരുന്നു. സിനിമ കാണാന്‍ പോവുന്നതും ഒന്നിച്ച് ജിമ്മില്‍ എത്തുന്നത് വരെ ചിത്രങ്ങളായി പുറത്ത് വന്നതോടെയാണ് ഗോസിപ്പുകള്‍ക്ക് ശക്തി പ്രാപിച്ചത്. എന്നാല്‍ താരങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് പിന്നീട് വ്യക്തമായി. അതുപോലെ തന്നെ നടി കൃതി സനോനുമായിട്ടും സുശാന്തിന്റെ പേരില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ഇവരൊന്നുമല്ലാതെ മറ്റൊരാളുമായി താരത്തിന്റെ വിവാഹം തീരുമാനിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തലില്‍ നിന്നും വ്യക്തമാവുന്നത്.

പവിത്ര രിഷ്ത എന്ന സീരിയലിലൂടെയായിരുന്നു സുശാന്ത് കരിയര്‍ ആരംഭിക്കുന്നത്. പരമ്പരയിലെ നായികയായിരുന്ന അങ്കിത ലോകന്ദുമായിട്ടും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹ വരെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം നീണ്ട പ്രണയം അധികം വൈകാതെ ഇരുവരും അവസാനിപ്പിച്ചു. സുശാന്തിന്റെ മരണത്തില്‍ അങ്കിതയും പ്രതികരണവുമായി എത്തിയിരുന്നു. വിവാഹം തീരുമാനിച്ചിരുന്നു എന്ന് അറിഞ്ഞതോടെ വധു ആരാണെന്ന് ചിലര്‍ അന്വേഷിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here